ഇഎംഎസിൻ്റെ ജന്മദേശത്ത് ഇനി യുഡിഎഫ് ഭരണം; നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ് സ്ഥാനം നേടി കോൺഗ്രസ്

By Web TeamFirst Published Dec 30, 2020, 11:50 AM IST
Highlights

ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ടെണ്ണംവീതം ഇരുമുന്നണികളും നേടിയതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. അഞ്ച് സീറ്റുകൾ നേടിയ സിപിഎമ്മാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി.

മലപ്പുറം: കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ പഞ്ചായത്തായ ഏലംകുളത്ത് ഭരണം പിടിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം നേടിയത്. നാൽപ്പത് വ‌‌ർഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്. 

കോൺഗ്രസിലെ സി സുകുമാരനാണ് പുതിയ പഞ്ചായത്ത് പ്രസിഡൻ്റ്. ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ടെണ്ണംവീതം ഇരുമുന്നണികളും നേടിയതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. അഞ്ച് സീറ്റുകൾ നേടിയ സിപിഎമ്മാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി, സിപിഐക്ക് ഒരു സീറ്റും ഇടത് സ്വതന്ത്രർക്ക് 2 സീറ്റുമാണുള്ളത്. യുഡിഎഫിന്റെ എട്ട് സീറ്റിൽ കോൺഗ്രസിന് മൂന്ന് സീറ്റും, ലീഗിന് രണ്ട് സീറ്റും, സ്വതന്ത്രർക്ക് മൂന്ന് സീറ്റുമാണ്. 

ഇഎംഎസിന്റെ ജന്മദേശത്ത് അധികാരം പിടിക്കാനായതിന്റെ സന്തോഷത്തിലാണ് യുഡിഎഫ്. 

click me!