ഇന്ധന-പാചക വാതക വിലവർധന: യുഡിഎഫ് സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ചു

By Web TeamFirst Published Jul 10, 2021, 2:41 PM IST
Highlights

ഇന്ന് രാവിലെ 10 മണി മുതൽ 11 മണി വരെയുള്ള ഒരു മണിക്കൂറിനിടയിലാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സത്യാഗ്രഹ സമരം നടത്തിയത്

തിരുവനന്തപുരം: ഇന്ധന വിലയിലും പാചക വാതക വിലയിലുമുള്ള വർധനവിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരടക്കമുള്ള നേതാക്കൾ വീടുകളിൽ കുടുംബത്തോടൊപ്പം ഒരു മണിക്കൂർ സത്യാഗ്രഹമിരുന്നു. 

ഇന്ന് രാവിലെ 10 മണി മുതൽ 11 മണി വരെയുള്ള ഒരു മണിക്കൂറിനിടയിലാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സത്യാഗ്രഹ സമരം നടത്തിയത്. സംസ്ഥാനത്തെ അഞ്ച് ലക്ഷം വീടുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമരം നടത്തിയത്. ഇന്ധനത്തിന് എല്ലാ ദിവസവും വില കൂട്ടുന്ന കേന്ദ്രവും അധിക നികുതി കുറക്കാതെ സംസ്ഥാന സർക്കാരും ജനത്തെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!