മു​സ്‌​ലിം​ ലീ​ഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ നാളെ ഹർത്താൽ

Published : Oct 24, 2019, 10:28 PM ISTUpdated : Oct 24, 2019, 10:30 PM IST
മു​സ്‌​ലിം​ ലീ​ഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ നാളെ ഹർത്താൽ

Synopsis

അ​ഞ്ചു​ടി സ്വ​ദേ​ശി ഇ​സ്ഹാ​ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് ആരോപിച്ച് മു​സ്‌​ലിം​ലീ​ഗ് രംഗത്തെത്തി

മ​ല​പ്പു​റം: താ​നൂ​രി​ൽ മു​സ്‌​ലിം​ ലീ​ഗ് പ്ര​വ​ർ​ത്ത​കനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹർത്താൽ.

അ​ഞ്ചു​ടി സ്വ​ദേ​ശി ഇ​സ്ഹാ​ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊലപാതകത്തിനു പിന്നിൽ സി​പി​എം ആ​ണെ​ന്ന് മുസ്ലീം ലീഗ് ആരോപിച്ചു.രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്.വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് ആക്രമണമുണ്ടായത്.

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് ആക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ
'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍