ബിജെപിയുടെ അതേ വർത്തമാനം സിപിഎമ്മും പറയുന്നു; ഏഷണിപ്പണി നിർത്തിക്കൂടെയെന്നും കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം

Published : Jan 31, 2021, 06:30 PM ISTUpdated : Jan 31, 2021, 06:38 PM IST
ബിജെപിയുടെ അതേ വർത്തമാനം സിപിഎമ്മും പറയുന്നു; ഏഷണിപ്പണി നിർത്തിക്കൂടെയെന്നും കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം

Synopsis

ലീഗിനെയും കോൺഗ്രസിനേയും തെറ്റിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഈ ഏഷണി പണി നിർത്തിക്കൂടെയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ബിജെപി പറയുന്ന അതേ വർത്തമാനമാണ് സിപിഎം സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. 

കാസർകോട്: അടുത്ത അഞ്ച് വർഷം കേരളം ഭരിക്കുക ഐക്യമുന്നണിയാണെന്ന് കുഞ്ഞാലിക്കുട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം ചക്ക വീണപ്പോൾ മുയൽ ചത്തത് പോലെയാണെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. എപ്പോഴും അങ്ങനെയാവില്ലെന്ന് പറഞ്ഞ മുസ്ലീം ലീഗ് നേതാവ്.

ലീഗിനെയും കോൺഗ്രസിനേയും തെറ്റിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഈ ഏഷണി പണി നിർത്തിക്കൂടെയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ബിജെപി പറയുന്ന അതേ വർത്തമാനമാണ് സിപിഎം സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. 

സോളാർ കേസ് ചവറ്റുകൊട്ടയിലെറിഞ്ഞ കേസാണെന്നും അതാണ് ഇപ്പോൾ സിബിഐയെ ഏൽപ്പിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. 

എന്ത് കൊണ്ട് യുഡിഎഫ് എന്ന് കേരളത്തിലെ ജനങ്ങളുടെ സമക്ഷം അവതരിപ്പിക്കുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഉമ്മൻചാണ്ടിയുടേത് സുതാര്യമായ ഭരണമായിരുന്നുവെന്നും ടീം വർക്കായിരുന്നുവെന്നും അവകാശപ്പെട്ടു. ഒരു പാട് നല്ല കാര്യങ്ങൾ യുഡിഎഫ് സർക്കാർ ചെയ്തുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇടത് സർക്കാരിന് തങ്ങളുടെ ഭരണകാലത്തിന്റെ സ്മാരകമായി എന്തെങ്കിലും കാണിക്കാനുണ്ടോയെന്നും ചോദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി, തുടർ നടപടികൾ വേണ്ടെന്ന് നിര്‍ദേശം
രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യ നേതാവാണ്, പക്ഷേ ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ല; മുഖ്യമന്ത്രി