സ്റ്റഡി ടേബിൾ വാങ്ങാൻ വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി യുകെജി വിദ്യാർത്ഥി-വീഡിയോ

Web Desk   | Asianet News
Published : Apr 29, 2020, 12:31 PM ISTUpdated : Apr 29, 2020, 12:35 PM IST
സ്റ്റഡി ടേബിൾ വാങ്ങാൻ വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി യുകെജി വിദ്യാർത്ഥി-വീഡിയോ

Synopsis

തലശ്ശേരി സബ് ഇൻസ്പെക്ടർ ബിനു മോഹനെയാണ് ദ്രുപത് പണം ഏൽപ്പിച്ചത്. എരഞ്ഞോളി നവാസ് എൽ പി സ്കൂളിലെ യുകെജി വിദ്യർത്ഥിയാണ് ദ്രുപത്. 

കൊവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി നിരവധി പേരാണ് ഓരോ ദിവസവും രം​ഗത്തെത്തുന്നത്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്തുന്നു. ഇതിനിടയിൽ സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ദ്രുപത് എന്ന കൊച്ചുമിടുക്കനെ.

സ്റ്റഡി ടേബിൾ വാങ്ങിക്കാൻ കരുതിവെച്ചിരുന്ന തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് ഈ മിടുക്കൻ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. തലശ്ശേരി സബ് ഇൻസ്പെക്ടർ ബിനു മോഹനെയാണ് ദ്രുപത് പണം ഏൽപ്പിച്ചത്. എരഞ്ഞോളി നവാസ് എൽ പി സ്കൂളിലെ യുകെജി വിദ്യർത്ഥിയാണ് ദ്രുപത്. 

തന്റെ അടുത്തുവന്ന കുട്ടിയോട് ബിനു മോഹൻ കാര്യങ്ങൾ തിരക്കുന്നതും സ്റ്റഡി ടേബിൾ വാങ്ങിക്കാൻ സൂക്ഷിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതെന്ന് ദ്രുപത് പറയുന്നതും വീഡിയോയിൽ കാണാം. സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന പ്രവൃത്തി ചെയ്ത ദ്രുപതിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.
 

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ; രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ