ഉറങ്ങിപ്പോയ വിദ്യാര്‍ഥി ക്ലാസ് മുറിയിൽ ഒറ്റയ്ക്കായ സംഭവം; ക്ലാസ് ടീച്ചർക്കെതിരെ അച്ചടക്കനടപടി

By Web TeamFirst Published Dec 10, 2019, 4:37 PM IST
Highlights

ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ക്ലാസ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് സ്കൂൾ അധികൃതർ പൂട്ടിയിട്ടത്. 

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചർക്കെതിരെ അച്ചടക്കനടപടി. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറി നിൽക്കാൻ എഇഒ നിർദ്ദേശിച്ചു. സ്കൂളിലെ പ്രധാനാധ്യാപകൻ, ക്ലാസ് ടീച്ചർ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു. 

ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ക്ലാസ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. കുട്ടി ക്ലാസിലുണ്ടെന്ന കാര്യം അറിയാതെയാണ് സ്കൂൾ അധികൃതർ ക്ലാസ് മുറി പൂട്ടിപ്പോയത്. ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം നടന്നത്. സ്കൂൾ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളിൽ കണ്ടെത്തിയത്. 

ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ അദ്ധ്യാപകർ ശ്രദ്ധിച്ചില്ല; ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ ക്ലാസിലിട്ട് പൂട്ടി

ക്ലാസിൽ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ക്ലാസ്മുറിയും സ്കൂളും അടച്ച് സ്കൂള്‍ അധികൃതര്‍ പോകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുകാർ എത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. 

click me!