ശമ്പളം 40,000 ആക്കുന്നത് വരെ നഴ്സുമാരു‌ടെ സമരം തു‌ടരുമെന്ന് യുഎൻഎ; സമരം മാനേജ്മെന്റുകൾക്ക് എതിരെയാക്കും

Published : Mar 07, 2026, 01:20 PM IST
UNA president jasmine sha

Synopsis

യുഡിഎഫ് ഭരണ കാലത്ത് യുഎൻഎയുടെ സമരപന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നല്ലോ എന്നും ജാസ്മിൻ ഷാ ചൂണ്ടിക്കാട്ടി. തൊഴിൽ മന്ത്രി മാനേജ്മെന്റുകൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: നഴ്സുമാരുടെ സമരം തുടരുമെന്ന് യുഎൻഎ. ശമ്പളം 40000 ആക്കുന്നത് വരെ സമരം തുടരുമെന്ന് യുഎൻഎ പ്രസിഡന്റ്‌ ജാസ്മിൻ ഷാ അറിയിച്ചു. 28000രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനം ഇറക്കിയാലും പരാതികൾ നൽകാനുള്ള സമയമുണ്ട്. കരട് വിജ്ഞാപനം ഇറക്കി കഴിഞ്ഞാൽ സമരം ആശുപത്രി മാനേജ്‌മെന്റുകൾക്ക് എതിരെ ആക്കുമെന്നും യുഎൻഎ വ്യക്തമാക്കി. 40000 രൂപ നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ സമരത്തിൽ നിന്നും ഒഴിവാക്കും. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന തൊഴിൽമന്ത്രിയുടെ പ്രസ്താവന വിവരക്കേട്. യുഡിഎഫ് ഭരണ കാലത്ത് യുഎൻഎയുടെ സമരപന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നല്ലോ എന്നും ജാസ്മിൻ ഷാ ചൂണ്ടിക്കാട്ടി. തൊഴിൽ മന്ത്രി മാനേജ്മെന്റുകൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു.

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുമ്പളത്തുകാര്‍ക്ക് സ്വപ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, ആഘോഷതിമിര്‍പ്പിൽ നാട്
എസി റോഡിന് പുതിയ മുഖം, ഇനി മഴയെ പേടിക്കേണ്ടെന്ന് മുഖ്യമന്ത്രി, യാത്ര മുടങ്ങില്ലെന്ന് ഉറപ്പ്; 'ദേശീയപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും'