സർവകലാശാല നിയമഭേദ​ഗതി ബില്ലിൽ അനിശ്ചിതത്വം; മുൻകൂർ അനുമതി ഇനിയും നൽകാതെ ​ഗവർണർ

Published : Mar 02, 2025, 11:28 PM IST
സർവകലാശാല നിയമഭേദ​ഗതി ബില്ലിൽ അനിശ്ചിതത്വം; മുൻകൂർ അനുമതി ഇനിയും നൽകാതെ ​ഗവർണർ

Synopsis

കുസാറ്റ്, മലയാളം, കെടിയു സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ആണ് തീരുമാനം വൈകുന്നത്. മൂന്നു ബില്ലുകളും മലയാളത്തിൽ തയാറാക്കിയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്.

തിരുവനന്തപുരം: നാളെ നിയമസഭയിൽ അവതരിപ്പിക്കേണ്ട  സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ മുൻ‌കൂർ അനുമതിയായില്ല. കുസാറ്റ്, മലയാളം, കെടിയു സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ആണ് തീരുമാനം വൈകുന്നത്. മൂന്നു ബില്ലുകളും മലയാളത്തിൽ തയാറാക്കിയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. ഭേദഗതി ബില്ലിൽ പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരം നൽകിയതാണ് ബില്ലിനുള്ള അനുമതി വൈകാൻ കാരണമെന്നാണ് സൂചന. മറ്റ് അഞ്ചു സർവ്വകലാശാല ഭേദഗതി ബിൽ ഇംഗ്ളീഷിൽ ആയതിനാൽ മുൻകൂർ അനുമതി വേണ്ട. രാജ് ഭവൻ മുൻകൂർ അനുമതി ഇല്ലെങ്കിലും സ്പീക്കർ റൂളിംഗ് നൽകിയാൽ ബിൽ അവതരിപ്പിക്കാം. പക്ഷെ സഭ ബിൽ പാസാക്കിയാലും ബിൽ ഗവർണർ ഒപ്പിടുമോ എന്ന പ്രശ്നം ബാക്കിയാണ്.  

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ