പച്ച പുല്ല് വളര്‍ന്ന പുരയിടത്തിൽ ഉച്ചകഴിഞ്ഞ് 4 മണിയോടെ അപ്രതീക്ഷിത തീ, പരിഭ്രാന്തരായി ജനം, അണച്ച് ഫയർഫോഴ്സ്

Published : Feb 02, 2025, 08:18 PM IST
പച്ച  പുല്ല് വളര്‍ന്ന പുരയിടത്തിൽ ഉച്ചകഴിഞ്ഞ് 4 മണിയോടെ അപ്രതീക്ഷിത  തീ, പരിഭ്രാന്തരായി ജനം, അണച്ച് ഫയർഫോഴ്സ്

Synopsis

തരിശ് പുരയിടത്തിൽ  തീ പിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ചേർത്തല: പച്ച പുല്ലു പിടിച്ചുകിടക്കുന്ന തരിശ് പുരയിടത്തിൽ തീ പടര്‍ന്നത് ആശങ്കയായി.  വെള്ളിയാകുളത്തെ തരിശ് പുരയിടത്തിലാണ് തീ പിടിച്ചത് അപ്രതീക്ഷിതമായി തീ കണ്ടത്. ചേർത്തലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ ആയിരുന്നു സംഭവം. വെള്ളിയാകുളം എൻഎസ്എസ് കരയോഗത്തിന് സമീപം ഉള്ള സ്വകാര്യ വ്യക്തിയുടെ 73 സെന്റ് വരുന്ന പുരയിടത്തിലാണ്  തീ പിടിച്ചത്. തെങ്ങുകൾക്കും മറ്റും ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്.

അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്തതിനാൽ  സമീപ പ്രദേശത്തേക്ക് തീ  പടരാതെ രക്ഷപ്പെട്ടു.ചേർത്തല അഗ്നിരക്ഷാസേ സേന ഉദ്യോഗസ്ഥരായ മധു . ആർ,അജ്മൽ,ലിപിൻ ദാസ്,രമേശ്,വിഷ്ണു,ഡ്രൈവർ നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

'കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട്; തീരക്കടല്‍ ഖനനത്തിൽ കേന്ദ്രസര്‍ക്കാര്‍ പിന്മാറണം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം