കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല, താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Published : Apr 22, 2026, 02:41 PM IST
unidentified womans body found in kallada river near punalur

Synopsis

കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവർ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ ശിവൻകോവിൽ ഭാഗത്താണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പുനലൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പൂനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല; 9 മൃതദേഹങ്ങളിൽ 8 പേരുടെയും വിട്ടു നൽകിയെന്ന് ജില്ലാ കളക്ടർ
തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം