
ദില്ലി: ഇസ്രയേലിൽ നിന്ന് എല്ലാ ഇന്ത്യാക്കാരെയും സുരക്ഷിതമായി തിരിച്ച് എത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു ഇന്ത്യക്കാരനും ഒറ്റപ്പെടില്ലെന്നും പ്രധാനമന്ത്രി എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, ഇസ്രയേലിലെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ അടയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നയതന്ത്ര പ്രതിനിധികളെ ഇന്ത്യ ഉടന്‍ തിരികെ കൊണ്ടുവരില്ല. ഓപ്പറേഷന്‍ അജയ് ഒരാഴ്ചയെങ്കിലും തുടരുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം.
7 പേർ മലയാളികളടക്കം 230 പേർ അടങ്ങുന്ന സംഘമാണ് ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനത്തില്‍ ദില്ലിയിലെത്തിയത്. 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് . മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവര്‍ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam