
കൊച്ചി: മത്സ്യോൽപാദനം വർധിപ്പിക്കലും മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും ഉപജീവനം മെച്ചപ്പെടുത്തലും അടിസ്ഥാനസൗകര്യവികസനവുമാണ് ഫിഷറീസ് മേഖലയിൽ കേന്ദ്ര സർക്കാറിന്റെ പ്രധാന മുൻഗണനകളെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രൊഫ. എസ് പി സിങ് ബാഗേൽ പറഞ്ഞു. കേന്ദ്ര ഫിഷറീസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ മന്ത്രി സിഎംഎഫ്ആർഐ സന്ദർശിച്ച് അവലോകന യോഗത്തിൽ സംസാരിക്കുവെയാണ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിക്ക് കീഴിൽ സബ്‌സിഡികളും സാമ്പത്തിക സഹായങ്ങളും നൽകിവരുന്നുണ്ട്. ഈ പദ്ധതിക്ക് കീഴിൽ 1148.88 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. 2024-25 ഓടെ ഇന്ത്യയുടെ മത്സ്യോൽപാദനം 22 ദശലക്ഷം ടണ്ണിലെത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമുദ്രമത്സ്യരംഗത്ത് മുന്നേറ്റം സാധ്യമാക്കുന്നതിന് സിഎംഎഫ്ആർഐ നടത്തിയ ഗവേഷണ സംരംഭങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐയിൽ നടന്ന അവലോകന യോഗത്തിൽ, ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്ജ്, സിഫ്റ്റ് ഡയറക്ടർ ഡോ ജോർജ്ജ് നൈനാൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഡോ ഷൈൻ കുമാർ സി എസ്, ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ സോണൽ ഡയറക്ടർ, സിഫ്‌നറ്റ്, സംസ്ഥാന ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam