കെഎഎസിന് മലയാളത്തില്‍ ചോദ്യമില്ല; പിഎസ്‍സിക്കെതിരെ വിളക്കേന്തി സമരം ചെയ്യാന്‍ അടൂരുമെത്തും

Published : Nov 25, 2019, 12:13 AM ISTUpdated : Nov 25, 2019, 07:30 AM IST
കെഎഎസിന് മലയാളത്തില്‍ ചോദ്യമില്ല; പിഎസ്‍സിക്കെതിരെ വിളക്കേന്തി സമരം ചെയ്യാന്‍ അടൂരുമെത്തും

Synopsis

ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തെ തുടർന്ന് ചോദ്യപേപ്പർ മലയാളത്തിൽ നൽകുമെന്ന് പി എസ് സി അറിയിച്ചിരുന്നു

തിരുവനന്തപുരം: കെ എ എസ് പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യം ചോദിക്കില്ലെന്ന പി എസ് സി നിലപാടിനെതിരെ ഐക്യമലയാളപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ വിളക്കേന്തി സമരം നടത്തുന്നു. ഇന്ന് രാവിലെ 10 മണിക്ക് പി എസ് സി ആസ്ഥാനത്തിനു മുന്നിലാണ് സമരം.

സമരം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നേരത്തെ ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തെ തുടർന്നായിരുന്നു ചോദ്യപേപ്പർ മലയാളത്തിൽ നൽകുമെന്ന് പി എസ് സി അറിയിച്ചത്. എന്നാൽ ഇതിനുശേഷം നടത്തിയ കെ എ എസ് വിജ്ഞാപനത്തിൽ അനുകൂലമായ തീരുമാനമെടുത്തില്ലെന്നാണ് ആക്ഷേപം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്