യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം; എസ്എഫ്ഐയുമായി ഭിന്നതയിലായിരുന്നെന്ന് സൂചന

Published : Sep 19, 2019, 05:50 PM ISTUpdated : Sep 19, 2019, 06:01 PM IST
യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം; എസ്എഫ്ഐയുമായി ഭിന്നതയിലായിരുന്നെന്ന് സൂചന

Synopsis

കോളേജിലെ കത്തിക്കുത്ത് കേസിന് ശേഷമാണ് അദ്ദേഹം പ്രിന്‍സിപ്പാളായി ചുമതലയേറ്റെടുത്തത്.   

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാള്‍ പ്രൊഫസര്‍  സി സി ബാബുവിനെ കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർ ആയി നിയമിച്ചു. കോളേജിലെ കത്തിക്കുത്ത് കേസിന് ശേഷമാണ് അദ്ദേഹം പ്രിന്‍സിപ്പാളായി ചുമതലയേറ്റെടുത്തത്. 

സ്വന്തം നിലയില്‍ അപേക്ഷ നല്കിയാണ് സി സി ബാബു പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മടങ്ങുന്നത്. കോളേജിലെ എസ്എഫ്ഐ നേതൃത്വവുമായി അദ്ദേഹത്തിന് ഭിന്നതകളുണ്ടായിരുന്നുവെന്നാണ് സൂചന. രണ്ട് മാസം മാത്രമാണ് സി സി ബാബു ഇവിടെ  പ്രിൻസിപ്പാള്‍ ആയി പ്രവ‍ർത്തിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സത്യങ്ങളെല്ലാം എസ്ഐടിയോട് പറഞ്ഞെന്ന് ഗൺമാൻ അനിൽ കല്ലിയൂർ, ആലപ്പുഴയിലെ 'രക്ഷപ്രവർത്തന' കേസിൽ ചോദ്യം ചെയ്യൽ അവസാനിച്ചു; അറസ്റ്റ് ഇല്ല
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ, 'നിപ-കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഡോക്ടർ, ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു'