തൃശ്ശൂർ: തൃശ്ശൂർ പന്നിത്തടത്ത് പ്രവർത്തിക്കുന്ന അറവ് ശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്. ഇതേത്തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും സംയുക്തമായി ഇവിടെ പരിശോധന നടത്തി.
പഴകിയ പത്ത് കിലോ പോത്തിറച്ചിയാണ് ഇവിടെ നിന്ന് പൊലീസിനും ഫുഡ് സേഫ്റ്റി അതോറിറ്റിക്കും കണ്ടെത്താനായത്. ഈ ഇറച്ചി പൂർണമായും നശിപ്പിച്ച ഫുഡ് സേഫ്റ്റി അതോറിറ്റി ഭക്ഷ്യസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുമുണ്ട്. കട പൂട്ടാൻ നിർദേശം നൽകിയ പൊലീസ്, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അറവ് ശാലയോ കടയോ തുറക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam