'ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നതും ഊരാളുങ്കൽ'; അയ്യപ്പ സംഗമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അൻവര്‍

Published : Feb 14, 2026, 02:42 PM IST
 pv anvar

Synopsis

ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിലെ ക്രമക്കേടിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറിയെന്ന് പിവി അൻവര്‍ ആരോപിച്ചു

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിലെ ക്രമക്കേടിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറിയെന്നും പിണറായി മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകളാണ് ഊരാളുങ്കലിൽ നടന്നതെന്നും അൻവര്‍ ആരോപിച്ചു.ടെൻഡറില്ലാതെ പ്രവൃത്തി ഏറ്റെടുക്കാമെന്നതാണ് ഊരാളുങ്കലിനെ കുത്തകയാക്കി മാറ്റുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഊരാളുങ്കലിന് മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ്. 

ഉപകരാറുകള്‍ നൽകുന്നത് വഴിയും ക്രമക്കേട് നടത്തുന്നുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കൽ സൊസൈറ്റി ക്രമക്കേട് അന്വേഷിക്കണം. പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് ഊരാളുങ്കലാണ്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ നൽകുന്നത് നിർത്തലാക്കണം. ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടിൽ സമഗ്രമായ അന്വേഷണം വേണം. ശബരിമല സ്വർണക്കൊള്ള എസ്ഐടി അന്വേഷിച്ചിട്ട് എവിടെയെത്തി?. ഉണ്ണികൃഷ്ണൻ പോറ്റിയെയായും മുരാരി ബാബുവിനെയും പത്മകുമാറിനെയുമടക്കം ജാമ്യം നൽകി പുറത്തിറക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് കുറ്റപത്രം നൽകുന്നത് വൈകിപ്പിക്കുന്നത്. എല്ലാം അട്ടിമറിക്കാനുള്ള ഭരണ സംവിധാനമാണ് ഇവിടെയുള്ളത്. എല്ലാത്തിനും പിന്നിൽ പി.ശശിയുടെ ഇടപെടലാണ്. ഞങ്ങളെല്ലാം മൂടിവെയ്ക്കും , കക്കാൻ പറ്റുന്നവർ കട്ടോളൂ ഞങ്ങൾക്കും ഒരു വിഹിതം എത്തിച്ചാൽ മതിയെന്നതാണ് ഇവരുടെ നയമെന്നും അൻവര്‍ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയുന്ന രമേശ്‌ ചെന്നിത്തലയാണോ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്; പരിഹസിച്ച് വി ശിവൻകുട്ടി
അടിമാലി മണ്ണിടിച്ചിൽ; ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ തീരുമാനമായി