ആന്ധ്രയിൽ കിറ്റെക്സ് സംരംഭം ഉടനില്ല; പ്രതിസന്ധി നിലനിന്നാൽ പിരിച്ചുവിടൽ അടക്കം കടുത്ത നടപടി, 91% ബിസിനസും അമേരിക്കയുമായെന്ന് സാബു എം ജേക്കബ്

Published : Aug 07, 2025, 04:44 PM IST
kitex md sabu m jacob

Synopsis

യുഎസ് നടപടി ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ടെകസ്റ്റൈൽസ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞു

കൊച്ചി: ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നടപടി ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ടെകസ്റ്റൈൽസ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിസന്ധി നിലനിന്നാൽ കിറ്റെക്സിൽ പിരിച്ചുവിടലിലേക്ക് അടക്കം പോകേണ്ടിവരുമെന്നും സാബു എം ജേക്കബ് പറഞ്ഞു. നികുതി വര്‍ധിപ്പിച്ചതോടെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉൽപ്പന്നങ്ങള്‍ അയക്കാൻ കഴിയുന്നില്ല. ഇത് തൊഴിൽ മേഖലയെ ബാധിക്കും

സർക്കാർ ശക്തമായ നിലപാട് എടുക്കുന്നുണ്ട്. അമേരിക്കയുടെ തീരുമാനത്തെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. കിറ്റെക്സിന് 91ശതമാനം ബിസിനസും അമേരിക്കയുമായിട്ടാണെന്നും വരും കാലത്ത് യുകെയുമായി കൂടുതൽ വ്യാപാര കരാറുകള്‍ക്ക് സാധ്യതയുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാരം കുറച്ച് യുകെയും യൂറോപ്പുമായുള്ള വ്യാപാരം കൂട്ടാൻ ആണ് കിറ്റെക്സിന്‍റെ തീരുമാനം. ലിറ്റിൽ സ്റ്റാര്‍ എന്ന കിറ്റെക്സിന്‍റെ ഉൽപ്പന്നം അമേരിക്കയിൽ മാത്രം ലഭ്യമായിരുന്നതാണ്. കുട്ടികളുടെ വസ്ത്രങ്ങളാണ് ലിറ്റിൽ സ്റ്റാര്‍ എന്ന ബ്രാന്‍ഡിൽ വിറ്റിരുന്നത്.

 ഇത് ഇനി മുതൽ ഇന്ത്യയിലും ലഭ്യമാക്കും. ആദ്യഘട്ടത്തി ഓണ്‍ലൈൻ വഴി ഇന്ത്യയിലെ വിപണി ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. യുഎസ് തീരുവ പ്രശ്നത്തെ തുടര്‍ന്ന് ആന്ധ്രയിൽ കിറ്റെക്സ് സംരംഭം തുടങ്ങാനുള്ള തീരുമാനം നീട്ടിവെച്ചുവെന്നും കിറ്റെക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി