
കൊച്ചി: റഷ്യയുടെ യുക്രെയ്ൻ അധിനിവേധം നിതീകരിക്കാനാകാത്തതാണെന്ന് അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത് റേവാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏകാധിപത്യവും ജനാധിപത്യവും തമ്മിലുളള പോരാട്ടമാണിത്. യുക്രെയ്ൻ നഗരങ്ങളിൽ നിരപരാധികളെ റഷ്യ കൊല്ലുകയാണ്. ഇന്ത്യ അടക്കമുളള ലോകരാജ്യങ്ങൾ യുദ്ധത്തെ ഗൗരവത്തോടെ കാണണമെന്നും അവർ ആവശ്യപ്പെട്ടു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഏഷ്യൻ രാജ്യങ്ങൾക്കടക്കം ഭീഷണിയാണ്. റഷ്യയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും സഖ്യകക്ഷികളും കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. യുദ്ധത്തെ ഇന്ത്യ അടക്കമുളള ലോകരാജ്യങ്ങൾ ഗൗരവത്തോടെ കാണണം. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ എന്ത് നിലപാടെടുക്കണമെന്ന് പറയാൻ അമേരിക്ക സമ്മർദം ചെലുത്തില്ല, എന്നാൽ ഇക്കാര്യത്തിൽ ആശയവിനിമയം തുടരും. സുരക്ഷയും സമാധാനവുമാണ് യുഎസിൻ്റെ ലക്ഷ്യം, അതിന് ഇന്ത്യയുടെ സഹകരണം ഏറെ പ്രധാനപ്പെട്ടതാണ്. ചൈന- റഷ്യ സൗഹൃദത്തെയും അമേരിക്ക ശ്രദ്ധയോടെയാണ് കാണുന്നത്. ഏകാധിപത്യത്തെ തകർക്കാൻ അമേരിക്കയും ഇന്ത്യയും ഉൾപ്പെട്ട സഖ്യത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും ചെന്നെയിലെ കോൺസൽ ജനറൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam