എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

Published : Aug 02, 2022, 07:01 AM IST
എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

Synopsis

പ്ലാന്‍റേഷൻ കോർപ്പറേഷന് കീഴിലുള്ള തത്തേങ്കലത്തെ കശുമാവിൻ തോട്ടത്തിൽ 1985 മുതൽ 2002 വരെയാണ് ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചിരുന്നത്

പാലക്കാട് : എൻഡോസൾഫാൻ(endosulfan) വ്യാപകമായി ഉപയോഗിച്ചിരുന്ന പാലക്കാട് മണ്ണാർക്കാടിന് സമീപം തെങ്കര (thenkara)മേഖലയിൽ 45 പേർക്ക് സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ജനിതക രോഗങ്ങൾ (genetic diseases)ഉണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. 2015ൽ നടത്തിയ സർവെയുടെ റിപ്പോർട്ട് പുറത്തു വരാൻ വൈകിയതു മൂലം ധനസഹായം ലഭിക്കാത്ത രോഗികളിൽ ഭൂരിഭാഗം പേരുടെയും ചികിത്സ മുടങ്ങി. ഇതു കൂടാതെ നൂറുകണക്കിന് ലിറ്റർ നിരോധിത കീടനാശിനിയായ എൻഡോസൾഫാൻ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് പ്ലാൻ്റേഷൻ കോർപ്പറേഷന്‍റെ കെട്ടിടത്തിലാണ്.

10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണു ജനിതക രോഗങ്ങൾ എറെയും കണ്ടെത്തിയത്. വളർച്ചാ വൈകല്യം ഉള്ളവർ, കൈകാലുകൾ വളഞ്ഞു പോയവർ ശ്വാസ തടസ്സം അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. എന്നാൽ പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങിയിട്ട് വർഷങ്ങളായി

പ്ലാന്‍റേഷൻ കോർപ്പറേഷന് കീഴിലുള്ള തത്തേങ്കലത്തെ കശുമാവിൻ തോട്ടത്തിൽ 1985 മുതൽ 2002 വരെയാണ് ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചിരുന്നത്. പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായതോടെയാണ് 2015ൽ ആരോഗ്യ വകുപ്പ് സർവെ നടത്തിയത്‌.

ജനിതക രോഗങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ 45 പേരിൽ പകുതിയിലേറെ പേരും മരിച്ചു.രോഗികൾക്കു ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പാക്കാനുള്ള നടപടികളു വേണമെന്ന ആവശ്യം ശക്തമാണ്

എൻഡോസൾഫാൻ ഇരകൾക്ക് ചികിൽസ ഉറപ്പാക്കണം,വിവരങ്ങൾ കോടതിയെ അറിയിക്കാനും സുപ്രീംകോടതി നിർദേശം

ദില്ലി :എൻഡോസൾഫാൻ ഇരകൾക്ക് പാലിയേറ്റീവ് ചികിത്സ ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട്  സുപ്രിം കോടതി. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കോടതിയെ അറിയിക്കാനും നിർദേശം സുപ്രീംകോടതി നിർദേശം നൽകി. 

എൻഡോസൾഫാൻ ബാധിതർക്ക് സഹായം ഉറപ്പാക്കണം: ചീഫ് സെക്രട്ടറിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ദില്ലി:  എൻഡോസൾഫാൻ ബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദ്ദേശം.ജെബി മേത്തർ എം.പി.യുടെ പരാതിയിലാണ് നടപടി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതയായ മകള കൊലപ്പെടുത്തിയ ശേഷം അമ്മ  ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ജെബി പരാതി നൽകിയത്. 

എൻഡോസൾഫാൻ കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ വിധി നടപ്പാക്കുന്നതിലെ പുരോഗതി റിപ്പോർട്ട് കേരളം സുപ്രിം കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതിയെ സമീപിച്ച എട്ട് ഇരകൾക്ക് അമ്പതിനായിരം രൂപ കോടതി ചെലവിന് നൽകിയെന്ന് കേരളം അറിയിച്ചു. 2107 ലെ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹരായ 3714 പേരുടെ പട്ടിക തയ്യാറാക്കി. 3667 പേർക്ക് തുക നൽകി. 

ബാക്കിയുള്ള നാൽപത്തിയേഴ് പേരിൽ 25 പേരെ കണ്ടെത്താനുണ്ടെന്നു ഇവരെ തിരിച്ചറിയാൻ നടപടികൾ തുടരുകയാണെന്നും കേരളം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനിടെ നാല് യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയെന്നും കേരളം അറിയിച്ചു. 2017 വിധി നടപ്പാക്കാത്തതിനെതിരെ ഇരകളായവർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി കേരളത്തിനെതിരെ നേരത്തെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളം റിപ്പോർട്ട് സമർപ്പിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്