
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗ നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് സർക്കാർ. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഡിജിപിക്ക് നിർദ്ദേശം നൽകി.
2020 ൽ ചട്ടം പ്രാബല്യത്തിൽ വന്നിട്ടും കർശനമായി പാലിക്കപ്പെടുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കുട്ടികൾ, പ്രായം ചെന്നവര്‍ , രോഗികൾ എന്നിവർക്ക് അമിത ശബ്ദം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ഉത്തരവിൽ പറയുന്നു.
Read Also; മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ; തൃക്കാക്കരയിൽ പറയാൻ ഉള്ളത് പറയും, നിയമം ലംഘിക്കില്ലെന്നും പി സി ജോർജ്
തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും നിയമം ലംഘിക്കില്ലെന്നും പി സി ജോർജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നും പി സി ജോർജ് പറഞ്ഞു.
ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതിൽ തെറ്റില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി സി ജോർജ് പറഞ്ഞു.
പൂജപ്പുര ജയിലിനു നേരെ പി സി ജോർജ് വിമർശനം ഉന്നയിച്ചു. പൂജപ്പുര ജയിലിൽ ഉപദേശക സമിതി ചേരുന്നില്ല. അതിനാൽ ആണ് ജയിലിൽ ഉള്ളവരെ പുറത്തു വിടാൻ ഗവർണർ അനുവാദം നൽകാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതിൽ ഇടപെടാൻ അനുവാദമില്ല. ജയിൽ സമിതി ചേരണം. രോഗികൾ ജയിലിൽ ബുദ്ധിമുട്ടുന്നു. ഇവരെ അവസാന കാലത്തു കുടുംബത്തിനൊപ്പം വിടണമെന്നും പി സി ജോർജ് പറഞ്ഞു.
"അതിജീവിത സൂക്ഷിക്കുന്നത് നല്ലത്"
വി ഡി സതീശനു നേരെയും പി സി ജോർജിന്റെ ഭാഗത്തു നിന്ന് വിമർശനം ഉണ്ടായി. സതീശനെ കുറിച്ച് ഒന്നും പറയാൻ ഇല്ല. അതിജീവിത മകളാണ് എന്നൊക്കെ സതീശൻ പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ് എന്ന് പി സി ജോർജ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam