
തൃശൂർ: ഉത്രാളിക്കാവിൽ വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി 8 ന് പറപ്പുറപ്പാടിന്റെ ഭാഗമായുള്ള വെടിക്കെട്ടിനാണ് അനുമതി ലഭിച്ചത്. ജില്ലാ കളക്ടറുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി, സിറ്റി പൊലീസ് കമ്മീഷണർ, എഡിഎം, ഉത്രാളിക്കാവ് ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് യോഗത്തിൽ ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉറപ്പ് നൽകിയതോടെയാണ് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയത്. വെടിക്കോപ്പുകൾ സൂക്ഷിക്കാനുള്ള മാഗസിൻ സജ്ജമെന്ന് യോഗത്തിൽ ആഘോഷ കമ്മിറ്റി അറിയിച്ചു. സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകി.