ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; ദളിത്, പിന്നാക്ക, ന്യൂനപക്ഷേ ക്ഷേമത്തിൽ ഊന്നി സമാജ് വാദി പാർട്ടിയുടെ പ്രകടന പത്രിക

Published : Nov 26, 2026, 05:12 PM IST
akhilesh yadav

Synopsis

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷേ ക്ഷേമത്തിൽ ഊന്നിയാണ് പ്രകടന പത്രിക

ദില്ലി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷേ ക്ഷേമത്തിൽ ഊന്നിയാണ് പ്രകടന പത്രിക. സ്ത്രീകളെയും യുവാക്കളെയും കർഷകരെയും ലക്ഷ്യം വെച്ചാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. പഴയ പെൻഷൻ സ്കീം പുനസ്ഥാപിക്കുമെന്നും പെൻഷൻ പ്രായം 65 വയസാക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. അധ്യാപകരെ മറ്റ് ജോലികൾക്ക് നിയോഗിക്കില്ല. ലക്നൗവിൽ മെട്രോയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര നൽകുമെന്നും സ്ത്രീകൾക്ക് പ്രതിവർഷം 40000 രൂപ പെൻഷൻ നൽകുമെന്നും വാ​ഗ്ദാനങ്ങളിലുണ്ട്.

സർക്കാർ ജോലിയിലെ ഒഴിവുകൾ നികത്തും. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും, വീടുകളിൽ സൗജന്യ വൈദ്യുതി, സ്വയം തൊഴിൽ കണ്ടെത്താൻ 2 ലക്ഷം രൂപ വരെ സഹായം നൽകുമെന്നും തുടങ്ങി നിരവധി വാ​ഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പിഎസ് സിക്ക്
കൊലവിളി പ്രസം​ഗം: മധുസൂദനനെതിരെ പരാതിയുമായി അജിത് ലാൽ; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐയും