യുയുസി ആൾമാറാട്ടം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പൊലീസ് പരിശോധന, രേഖകൾ കസ്റ്റഡിയിലെടുത്തു

Published : May 25, 2023, 05:35 PM IST
യുയുസി ആൾമാറാട്ടം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പൊലീസ് പരിശോധന, രേഖകൾ കസ്റ്റഡിയിലെടുത്തു

Synopsis

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സർവ്വകലാശാല അധികൃതർ കൈമാറുകയും ചെയ്തിരുന്നു.

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പൊലീസ് പരിശോധന. ഓഫീസിൽ നിന്ന് കൊളജ് തെരെഞ്ഞെടുപ്പ് രേഖകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച മുതലാണ് പരിശോധന ആരംഭിച്ചത്. ഈ കോളേജിൽ നടത്തിയ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിന്റെ ( യുയുസി) ആൾമാറാട്ടവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം പരാതിക്കാരായ സ‍ർവ്വകലാശാല റെജിസ്റ്റാറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സർവ്വകലാശാല അധികൃതർ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്, ആൾമാറാട്ടം നടത്തിയ വൈശാഖ് ഈ സ്ഥാപനത്തിൽ പഠിക്കുകയാണോ, ഇതിന്റെ അറ്റന്റൻസ് രേഖകൾ എന്നിവയാണ് പൊലീസ് പരിശോധിച്ചത്. അറ്റന്റൻസ് രേഖകൾ നാളെ ഹാജരാക്കാമെന്ന് കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റ് രേഖകളെല്ലാം കോളേജ് അധികൃതർ കാട്ടാക്കട പൊലീസിന് കൈമാറി.

Read More : 'എസ്പിയുടെയടക്കം എല്ലാ തട്ടിലുമുള്ള പൊലീസുകാരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വര്‍ധിക്കുന്നു'; കെ സേതുരാമൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും