'വിസ്മയം എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചല്ലോ'; ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് വി ഡി സതീശന്‍, സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലെന്നും വിമർശനം

Published : Mar 12, 2026, 03:11 PM ISTUpdated : Mar 12, 2026, 04:01 PM IST
VD Satheesan

Synopsis

കേരളത്തിലെ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണെന്നും ബംഗാളിനേക്കാൾ മോശം അവസ്ഥയിലാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിസ്മയം എന്ന് പറഞ്ഞപ്പോ പലരും ചിരിച്ചല്ലോ. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: കേരളത്തിലെ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബംഗാളിനേക്കാൾ മോശം അവസ്ഥയിൽ ആകുമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തമരായ കമ്യൂണിസ്റ്റുകൾ ഉള്ള സ്ഥലമാണ് കേരളം. ഇവർ എല്ലാം പാർട്ടിയിൽ നിന്ന് അകലുകയാണ്. തീവ്ര വലതുപക്ഷത്തോട് വിട്ടുവീഴ്ച ചെയ്താണ് സിപിഎമ്മിന്‍റെ പ്രവർത്തനം. ജി സുധാകരന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുവമെന്നും സതീശന്‍ വ്യക്തമാക്കി. അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് നേരത്തെ പറഞ്ഞതാണ്. ജി സുധാകരന്റെ സ്വാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കുന്നത് പരിശോധിച്ച് തീരുമാനിക്കും. വിസ്മയം എന്ന് പറഞ്ഞപ്പോ പലരും ചിരിച്ചല്ലോ. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പുതുയുഗ യാത്രയില്‍ അത് കണ്ടതാണ്. പല സ്ഥലത്തും അറിയപ്പെടുന്ന പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു കോൺഗ്രസിലെത്തിയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങളുടെ നികുതി പണം കൊണ്ട് കോടി കണക്കിന് രൂപ പിആര്‍ നടത്തുതയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ബില്ലുകൾ പാസാകുന്നില്ല. ധനകാര്യ വകുപ്പിൽ സാമ്പത്തിക നിയന്ത്രണമാണ്. എന്നാല്‍, അതൊന്നും പിആറിനെ ബാധിക്കുന്നില്ല. ലൈഫ് വഴി 5 ലക്ഷം ഭവനം എന്നാണ് പ്രചരണം. എന്നാല്‍ ഇത് എല്‍ഡിഎഫ് സർക്കാരിൻ്റെ 10 വർഷ കാലം കൊണ്ടാണ്. ഉമ്മൻ ചാണ്ടി സർക്കാർ 4 ലക്ഷത്തിൽ അധികം വീടുകൾ 5 വർഷത്തിൽ വെച്ച് നൽകി. ഈ എണ്ണം അടക്കം എല്‍ഡിഎഫ് വേദിയിലാക്കി. പവർ കട്ട് ഒഴിവായത് വൈദ്യുതി ഇടനാഴി കൊണ്ടാണ്. വിഎസ് സർക്കാറിന്‍റെ കാലം മുതലേ പവർ കട്ട് ഉണ്ട്. വൈദ്യുതി ബോർഡ് ലാഭത്തിൽ എന്നത് തെറ്റായ പ്രചരണമാണ്. വൈദ്യുതി ബോർഡിന്‍റെ കടം സർക്കാർ ഏറ്റെടുക്കുകയായിരുന്നു എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ജി സുധാകരന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു മറുപടി പറയും. ജി സുധാകരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നൽകുമോ എന്ന് കൂട്ടായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. വിസ്മയങ്ങൾ ഉണ്ടാകാൻ പോകുന്നുവെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി വേണോയെന്നതിൽ ആലോചന നടക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രോഗം എന്താണെന്ന് പാര്‍ട്ടി നേരത്തെ തിരിച്ചറിഞ്ഞു, സുധാകരൻ അതിനുള്ള വഴി വെട്ടുകയായിരുന്നു'; അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് ആര്‍ നാസര്‍
36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ്