'അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല'; സര്‍ക്കാരിനെതിരെ വിഡി സതീശൻ

By Web TeamFirst Published Aug 26, 2020, 7:46 PM IST
Highlights

ഇൻഫ്രാറെഡ് തെർ‌മോമീറ്ററിന് പൊതുവിപണയിൽ 2500 രൂപയാണെങ്കിലും സർക്കാർ വാങ്ങിയത് 5,000 രൂപയ്ക്കാണ്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ എന്നും വിഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ് എംഎൽഎ വി.ഡി സതീശൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാങ്ങിയ പിപിഇ കിറ്റിലും ഇൻഫ്രാറെഡ് തെർമോമീറ്ററിലും  സർക്കാർ അഴിമതി നടത്തിയെന്ന് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

ഇൻഫ്രാറെഡ് തെർ‌മോമീറ്ററിന് പൊതുവിപണയിൽ 2500 രൂപയാണെങ്കിലും സർക്കാർ വാങ്ങിയത് 5,000 രൂപയ്ക്കാണ്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ എന്നും വിഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് 

സർക്കാർ മാർച്ച് 28 ന് 15000 പി പി ഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്.
ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപക്ക്.

അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല!!

click me!