
ദുബായ് : സംസ്ഥാനത്ത് ഭയാനകമായ ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നും സർക്കാർ കെടുകാര്യസ്ഥതയുടെ ഇരയാണ് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കർഷകനെന്നും സതീശൻ കുറ്റപ്പെടുത്തി. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് ദുബായിൽ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട പണം പോലും സര്‍ക്കാര്‍ കൊടുത്തില്ല. തെരഞ്ഞെടുപ്പ് പ്രചരണം സര്‍ക്കാര്‍ ചെലവിൽ നടത്തുകയാണ്. അത് നടത്താൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശൻ ദുബായിൽ പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. സ്വർണ കടത്ത്, ലൈഫ് മിഷൻ കേസ് പോലെ പല കേസുകളും ആവിയായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേസും ഒഴിവാക്കി കൊടുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം ഒന്നും ചെയ്യുന്നില്ല. പ്രശ്നങ്ങൾ പ്രതിപക്ഷം മുൻപ് ചൂണ്ടി കാട്ടിയതാണ്. കേരളത്തിൽ നികുതി പിരിവ് പരാജയമാണ്. നികുതി വെട്ടിപ്പും പിടികൂടുന്നില്ല. ധൂർത്ത് കൂടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam