തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാർ നേട്ടങ്ങൾ വിവരിച്ച് പരസ്യം, പെരുമാറ്റ ചട്ടലംഘനമെന്ന് സതീശൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു

Published : Mar 18, 2026, 02:54 PM IST
VD Satheesan

Synopsis

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഇത് പെരുമാറ്റ ചട്ടലംഘനം എന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന മാർഗനിർദ്ദേശങ്ങളുടെ ലംഘനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിവിരിച്ചു. പരസ്യങ്ങൾ ഉടൻ നീക്കി ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മത്സര സാധ്യത തള്ളുന്നില്ല, സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുളളത്': പ്രകടിപ്പിച്ചത് പാർട്ടിക്കാരന്റെ വികാരമെന്ന് അബ്ദുറ​ഹ്മാൻ രണ്ടത്താണി
'ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ വോട്ട് നഷ്ടപ്പെടും'; ചെങ്ങന്നൂരിൽ ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരാതി