
ദില്ലി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സന്ദർശനത്തിൽ സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും ചർച്ചയായേക്കും. കെ.പി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെടുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam