'പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കില്ല', നിലപാടിലുറച്ച് വി കുഞ്ഞികൃഷ്ണൻ, യോഗം തുടങ്ങി

Published : Jun 24, 2022, 12:37 PM ISTUpdated : Jun 24, 2022, 12:47 PM IST
 'പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കില്ല', നിലപാടിലുറച്ച് വി കുഞ്ഞികൃഷ്ണൻ, യോഗം തുടങ്ങി

Synopsis

ഫണ്ട് സംബന്ധിച്ചുള്ള കണക്കുകളുടെ വിശദീകരണം യോഗത്തിലുണ്ടാവും. ജില്ല സെക്രട്ടറി എം വി ജയരാജനും യോഗത്തിനെത്തിയിട്ടുണ്ട്. 

പയ്യന്നൂര്‍: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന നിലപാടിലുറച്ച്  മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ. ഏരിയ കമ്മിറ്റി യോഗം തുടങ്ങി. ഫണ്ട് സംബന്ധിച്ചുള്ള കണക്കുകളുടെ വിശദീകരണം യോഗത്തിലുണ്ടാവും. ജില്ല സെക്രട്ടറി എം വി ജയരാജനും യോഗത്തിനെത്തിയിട്ടുണ്ട്. പയ്യന്നൂരിൽ മൂന്ന് പാർട്ടി ഫണ്ടുകളിലായി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബാങ്ക് സ്റ്റേറ്റ്‍മെന്‍റ് ഉൾപ്പടെയുള്ള തെളിവുകളുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത് ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണനായിരുന്നു. പരാതി പരിശോധിച്ച് ആരോപണ വിധേയൻ ടി ഐ മധുസൂധനൻ എംഎൽഎയെ ജില്ലാകമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിനൊപ്പം പരാതി കൊടുത്ത വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കമ്മറ്റിയിൽ മാനസിക ഐക്യമില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷിനെ പുതിയ ഏരിയ സെക്രട്ടറിയുമാക്കി. ഇതോടെ പൊതുപ്രവർത്തനം നിർത്തുകയാണെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു
'ഗണേഷ്‍കുമാര്‍ മുന്‍പും സമാന സാഹചര്യത്തിലൂടെ പോയ ആള്‍, രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭ നാറും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ