ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

Published : May 04, 2026, 01:51 PM IST
V Kunhikrishnan Payyannur

Synopsis

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം. കഴിഞ്ഞ തവണ 49,780 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ സിപിഎം വിജയിച്ച മണ്ഡലത്തിലാണ് ഈ അട്ടിമറി സംഭവിച്ചത്. 

പയ്യന്നൂർ: അരലക്ഷം വോട്ടുകളുമായി എതിർ സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻറെ വിജയം. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്‍റെ ആധികാരിക ജയം നേടിയാണ് മുൻ സിപിഎം ഏരിയ സെക്രട്ടറി കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ ആദ്യത്തെ വിള്ളൽ വീഴ്ത്തിയത് വി കുഞ്ഞികൃഷ്ണനായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന ടി ഐ മധുസൂദനൻ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇതോടെ പയ്യന്നൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥിയായി ടിഐ മധുസൂദനൻ മാറിയിരുന്നു. ടിഐ മധുസൂദനൻ 93,695 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിലെ എം പ്രദീപ് കുമാർ 43,915 വോട്ടാണ് നേടിയത്. ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങിയ അഡ്വ. കെ കെ ശ്രീധരൻ 11,308 വോട്ടുകളും 2021 -ൽ നേടിയിരുന്നു.

2016 -ൽ 40,263 വോട്ടിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന സി കൃഷ്‍ണൻ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ചത്. 2011 -ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ സി കൃഷ്‍ണൻ കോൺഗ്രസ് ഐയുടെ കെ ബ്രിജേഷ് കുമാറിനെയായിരുന്നു പരാജയപ്പെടുത്തിയത്. 45,992 വോട്ടുകളായിരുന്നു കെ ബ്രിജേഷ് കുമാറിന് ലഭിച്ചത്. 2001-ലും 2006 -ലും പി കെ ശ്രീമതി ടീച്ചറായിരുന്നു പയ്യന്നൂരിൽ നിന്നും നിയമസഭയിലെത്തിയത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സിപിഎം സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ട് കൂടുന്നതോ അല്ലെങ്കിൽ ചെറിയ വ്യത്യാസത്തിൽ വോട്ട് നിലനിർത്തുന്നതോ ആണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലെ രീതി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൽപ്പറ്റയിൽ ടി സിദ്ദിഖിന് വമ്പൻ വിജയം
V Kunhikrishnan Payyanur: ഇത് ചരിത്രം... പയ്യന്നൂരിൽ സംഭവിച്ചതെന്ത്? ജനങ്ങളൊന്നാകെ ടിഐക്ക് എതിരോ?