'പിണറായി വിജയൻ്റെ ഐശ്വര്യം വി ഡി സതീശൻ'; പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി വി.മുരളീധരന്‍

Published : Sep 12, 2023, 12:37 PM ISTUpdated : Sep 12, 2023, 12:46 PM IST
'പിണറായി വിജയൻ്റെ ഐശ്വര്യം വി ഡി സതീശൻ'; പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി വി.മുരളീധരന്‍

Synopsis

മാസപ്പടി വിവാദത്തിൽ വസ്തുതകൾക്ക് പകരം കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലാണെന്നു പറഞ്ഞു രക്ഷപെടാനാണ് സഭയിൽ മുഖ്യമന്ത്രിയുടെ ശ്രമം. സഭയിൽ എന്ത് പറഞ്ഞാലും വി ഡി സതീശനും കൂട്ടരും മിണ്ടില്ലെന്നും കേന്ദ്രമന്ത്രി

ദില്ലി:മടിയിൽ കനമുള്ളതുകൊണ്ടാണ് ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മകളും നിയമനടപടി സ്വീകരിക്കാത്തതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ആരോപണങ്ങൾ അപമാനകരമാണെങ്കിൽ കോടതിയെ സമീപിച്ച് അവ നീക്കം ചെയ്യാൻ ശ്രമിക്കണം. മാസപ്പടി വിവാദത്തിൽ വസ്തുതകൾക്ക് പകരം കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലാണെന്നു പറഞ്ഞു രക്ഷപെടാൻ ആണ് സഭയിൽ മുഖ്യമന്ത്രിയുടെ ശ്രമം. സഭയിൽ എന്ത് പറഞ്ഞാലും വി ഡി സതീശനും കൂട്ടരും മിണ്ടില്ല. പിണറായി വിജയൻ്റെ ഐശ്വര്യം വി ഡി സതീശൻ എന്ന ബോർഡ് വെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുരളീധരൻ വിമർശിച്ചു.

കരാറിൻറെ അടിസ്ഥാനത്തിൽ സിഎംആര്‍എല്‍ കമ്പനിക്ക് എന്ത് സേവനം നൽകിയെന്ന് വ്യക്തതയില്ല.എന്ത് ആവശ്യത്തിനുള്ള ഏത് സോഫ്റ്റ്വെയർ ആണ് കമ്പനി ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കാൻ തയാറാണോയെന്ന് മുരളീധരന്‍ ചോദിച്ചു.കോടതികളെ സമീപിക്കാൻ മുഖ്യമന്ത്രിയോ മകളോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ല. ഈ പരാമർശങ്ങൾ അപമാനകരമാണ് എന്ന് പറഞ്ഞ് കോടതിയെ സമീപിക്കാം.വാര്‍ത്ത പുറത്ത് കൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ  മാന നഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുസ്ലിങ്ങൾ സുരക്ഷിതരെന്ന കാന്തപുരത്തിന്‍റെ പരാമർശം: വിശദീകരണവുമായി എപി വിഭാഗം, 'ഭരണഘടനയ്ക്ക് കീഴിൽ സുരക്ഷിതരാണെന്നാണ് ഉദ്ദേശിച്ചത്'
ശബരിമല സ്വർണക്കൊള്ള: `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്'; നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി