
തിരുവനന്തപുരം:ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതില്‍ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ ആവശ്യപ്പെട്ടു.പോലീസ് റിപ്പോർട്ട് തന്നെ ഹൈക്കോടതി തള്ളി.. അന്ന് രാജി വെക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും തുടരുന്നു.കേരള പോലീസ് തെറ്റ് തേച്ച് മായ്ച്ചു കളഞ്ഞു.ഈ സ്ഥിതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തണം.നരേന്ദ്ര മോഡിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കുന്നവർരാണ് സിപിഎമ്മുകാർ. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി
മല്ലപ്പളളി വിവാദ പ്രസംഗം: 'എന്‍റെ ഭാഗം കോടതി കേട്ടില്ല', രാജിയില്ലെന്ന് സജി ചെറിയാന്‍
ചൂരൽ മല ദുരന്തത്തില്‍ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസ്സസ്മെന്‍റ് റിപ്പോർട്ട് കേന്ദ്രത്തിനു നൽകിയത് നവംബര്‍ 13 നു മാത്രമാണ്. ജനങ്ങളെ കബളിപ്പിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam