
തൃശ്ശൂര്‍: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേർക്കേ മറുപടി പറയാൻ കഴിയുയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അതിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൂതനായി എഡിജിപിയെ അയച്ചുവെങ്കില്‍ എന്തിനെന്ന് മുഖ്യമന്ത്രി പറയണം. രണ്ട് എഡിജിപിയാണ്. എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണം. അല്ലെങ്കില്‍ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആർഎസ്എസ് നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവിന് ആർ എസ് എസിനെ എന്നു മുതൽ അയിത്തമായി തുടങ്ങിയത്?ഗുരുജി ഗോൾവർക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച ആളാണ് വിഡി സതീശൻ ; 2013 ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ തൃശൂരിലെ പരിപാടിയിലും വി.ഡി. സതീശൻ പങ്കെടുത്തു.അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാതെ കേരളത്തിലെ കോൺഗ്രസ് ആണ് ആദ്യം മാറിനിന്നത്.ഈ സതീശൻ ആണ് RSS നെയും BJP നെയും ഹിന്ദു സ്നേഹം പഠിപ്പിക്കുന്നതെന്നും വി മുരളീധരന്‍ പരിഹസിച്ചു. പൂരം കലക്കിയതിനെക്കുറിച്ച് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തു വിടട്ടെ. ബിജപിയെയും സുരേഷ് ഗോപിയെയും പഴി പറഞ്ഞിട്ട് കാര്യമില്ല.തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയത്തിന് പിന്നിലുള്ള ഗൂഡാലോചനയ്ക്ക് പിന്നിലാരെന്ന് ജനങ്ങൾക്കറിയാമെനന്നും വി മുരളീധരന്‍ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam