ബ്രഹ്മപുരം ദുരന്തത്തിൽ പിണറായിയുടെ മൗനം ദുരൂഹം, ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ മുഖ്യമന്ത്രി എവിടെ?

Published : Mar 09, 2023, 02:14 PM ISTUpdated : Mar 09, 2023, 02:21 PM IST
ബ്രഹ്മപുരം ദുരന്തത്തിൽ പിണറായിയുടെ  മൗനം ദുരൂഹം, ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ മുഖ്യമന്ത്രി എവിടെ?

Synopsis

വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്തത് പിണറായി വിജയനാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍  

തിരുവനന്തപുരം:ബ്രഹ്മപുരം ദുരന്തത്തിൽ പിണറായി വിജയൻ്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ് എന്നും കേന്ദ്രമന്ത്രി ചോദിച്ചു.മാലിന്യസംസ്ക്കരണത്തില്‍പ്പോലും  ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ ദുരന്തമാണ് കൊച്ചിയിൽ കാണുന്നത്. 
വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്തത് പിണറായി വിജയനാമെന്നും അദ്ദേഹം ആരോപിച്ചു.

ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച  ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയന്‍. അദ്ദേഹം  എവിടെപ്പോയി എന്ന് മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തട്ടെ. രണ്ടു ദിവസം കൊണ്ട് തീ കെടുത്തും എന്ന് നിയമസഭയില്‍ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിൽ ഒളിച്ചു.  മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ്  അഴിമതിയുടെ മാലിന്യം കവര്‍ന്നെടുക്കുന്നത് എന്നും വി.മുരളീധരൻ പറഞ്ഞു. ആമസോണ്‍ കാടുകളിലെ തീപിടുത്തത്തിനെതിരെ ഡല്‍ഹിയല്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരും ബ്രഹ്മപുരം പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.നമ്പർ വൺ കേരളത്തിലെ നമ്പർ വൺ നഗരത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ പിടിച്ച് ജനങ്ങൾ ശ്വാസം മുട്ടി കഴിയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി . പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു . എൽഡിഎഫും യുഡിഎഫും ചേർന്ന് നടത്തിയ അഴിമതിയുടെ ചാരമാണ് ബ്രഹ്മപുരത്ത് കെടാതെ എരിയുന്നത്. വിഷപ്പുക ശ്വസിപ്പിച്ച് ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവൻ അപകടത്തിലാക്കിയ ഇടത് വലത് നേതാക്കളെ എന്ത് ചെയ്യണം ? ഉത്തരവാദികളായ ഒരാൾക്ക് പോലും ഇതിന് മറുപടി പറയേണ്ടി വരില്ല. എല്ലാവരും കൈകഴുകി കഴിഞ്ഞു. എല്ലാത്തിനും ഉത്തരവാദി കളക്ടർ മാത്രമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി