
തിരുവനന്തപുരം : കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ് കെ വി തോമസിന് ഓണറേറിയം നൽകാനാണോ എന്ന് മുരളീധരൻ പരിഹസിച്ചു. മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാൽ മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ചു. കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ട്.
വന്യമൃഗങ്ങളെ സംരക്ഷിയ്ക്കാൻ കേന്ദ്രം അനുവദിച്ച പണം സംസ്ഥാനം വേണ്ട രീതിയിൽ ഉപയോഗിക്കാത്തതാണ് അരിക്കൊമ്പൻ അടക്കമുള്ള വിഷയങ്ങൾക്ക് കാരണമെന്നും വി മുരളീധരൻ പറഞ്ഞു. വയ്പ്പ പരിധി വെട്ടിക്കുറയ്ക്കുന്നത് വഴി കേരളത്തെ നശിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നീങ്ങുകയാണെന്ന് ഡിവൈഎഫ്ഐ. വായ്പാ പരിധി വെട്ടിക്കുറച്ചത് അപ്രഖ്യാപിത സാമ്പത്തിക ഉപരോധമാണെന്നും വർഗീയ രാഷ്ട്രീയത്തിനെതിരെ കേരളം നീങ്ങുന്നതാണ് ഈ വിരോധത്തിന് കാരണമെന്നും വി കെ സനോജ് പറഞ്ഞു.
Read More : അരിക്കൊമ്പൻ പ്രശ്നക്കാരന്‍; മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്, കമ്പത്ത് നിരോധനാജ്ഞ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam