സുഡാൻ രക്ഷാ ദൗത്യം; 'ഓപ്പറേഷൻ കാവേരി'ക്ക് നേതൃത്വം നൽകാൻ വി മുരളീധരൻ ജിദ്ദയിലേക്ക്

Published : Apr 24, 2023, 09:43 PM ISTUpdated : Apr 24, 2023, 09:44 PM IST
സുഡാൻ രക്ഷാ ദൗത്യം; 'ഓപ്പറേഷൻ കാവേരി'ക്ക് നേതൃത്വം നൽകാൻ വി  മുരളീധരൻ ജിദ്ദയിലേക്ക്

Synopsis

ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി.

ദില്ലി: യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള "ഓപ്പറേഷൻ കാവേരിക്ക് " നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. നാളെ (ചൊവ്വ) രാവിലെ മന്ത്രി ജിദ്ദയിലെത്തും. ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി.

500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിൻ്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്. സുഡാൻ രക്ഷാ ദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന് ജിദ്ദയിലേക്ക് പുറപ്പെട്ടു. നാളെ മന്ത്രി ജിദ്ദയിലെത്തും.

കപ്പലും സൈനിക വിമാനവും തയ്യാര്‍; സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഓപ്പറേഷന്‍ കാവേരി

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം