
കായംകുളം : കായംകുളത്ത് വാഹനാപകടത്തില്‍ ഐഎഎസ് ദമ്പതികള്‍ക്ക് പരിക്ക് . ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, ഭാര്യയും തദ്ദേശ വകുപ്പ് അഡിഷണല് ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വേണുവിന്‍റെ മുഖത്തും വയറിനും സാരമായ പരിക്കുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചി ബിനാലെ കഴിഞ്ഞ് ഔദ്യോഗിക കാറില്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡോക്ടര്‍ വി വേണുവും കുടുംബവും. ഭാര്യ ശാരദാ മുരളീധരനെ കൂടാതെ മകന്‍ ശബരി, കുടുംബ സുഹൃത്തുക്കളായ പ്രണവ് ,സൗരവ് , കാര്‍ ഡ്രൈവര് അഭിലാഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വേണുവിന്‍റെ മുഖത്തും വയറിനും സാരമായ പരിക്കേറ്റു. ഇതിന് പുറമേ ആന്തരിക സ്രാവമുണ്ട്. മറ്റുള്ളവര്‍ക്കും പരിക്കേറ്റെങ്കിലും സാരമുള്ളതല്ല.
എല്ലാവരെയും പരുമല സെന‍്റ് ഗ്രിഗോറിയോസ് ആശുപത്രയില് പ്രവേശിപ്പിച്ചു. ഐസിയുവില് കഴയുന്ന വേണുവിന്‍റെ ആരോഗ്യ നില തൃപ്തികരണാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെങ്കാശിയിൽ നിന്നും കൊച്ചിയിലേക്ക് അരിയുമായി വരികയായിരുന്നു ലോറി. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് അപകടം സംബന്ധിച്ച കുടുതല് വിവരങ്ങള് ലഭ്യമാക്കുമെന്ന് പൊലീസ് അറിയിച്ചു.