വീണ്ടും വിമതർ തെരുവിൽ; സിപിഎമ്മിന് തലവേദനയായി വീണ്ടും വടകര; മുദ്രാവാക്യം മുഴക്കി ശക്തികേന്ദ്രത്തിൽ പ്രകടനം

Published : Feb 05, 2025, 07:53 PM IST
വീണ്ടും വിമതർ തെരുവിൽ; സിപിഎമ്മിന് തലവേദനയായി വീണ്ടും വടകര; മുദ്രാവാക്യം മുഴക്കി ശക്തികേന്ദ്രത്തിൽ പ്രകടനം

Synopsis

പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം

കോഴിക്കോട്: വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് ഇരുപതോളം പ്രവർത്തകർ പ്രകടനം നടത്തിയത്. വടകരയിൽ നിന്നുള്ള നേതാവ്  പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രകടനം. പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം