Vadakara Taluk Office Fire : വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പ്രതി തണുപ്പകറ്റാന്‍ തീയിട്ടതെന്ന് പൊലീസ്

Published : Dec 18, 2021, 08:28 PM IST
Vadakara Taluk Office Fire : വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പ്രതി തണുപ്പകറ്റാന്‍ തീയിട്ടതെന്ന് പൊലീസ്

Synopsis

സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ തീയിട്ടിരുന്നു.  വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ (Vadakara Taluk Office) തീപിടുത്തമുണ്ടായത് പ്രതി തണുപ്പകറ്റാന്‍ തീയിട്ടപ്പോഴെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആന്ധ്ര (Andhra) സ്വദേശി സതീഷ് നാരായണ്‍ (Sathish Narayan) ഇക്കാര്യം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ തീയിട്ടിരുന്നു.  വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇന്നലെ കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നേരത്തെ തീപിടുത്തമുണ്ടായ താലൂക്ക് ഓഫീസിനു സമീപത്തെ കെട്ടിടങ്ങളിലും , നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഈ കെട്ടിടങ്ങളിൽ ഈ മാസം 12,13 തീയതികളിൽ ഉണ്ടായ ചെറു തീപിടുത്തങ്ങളിൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. 13 നു സ്‌പെഷൽ ബ്രാഞ്ചും ഇയാൾ തീയിടൽ തുടരുമെന്ന് മുന്നറിയിപ്പ് നല്കിയെങ്കിലും പൊലീസ് അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷണപരിധിയിൽ പൊലീസ് ഉൾപ്പെടുത്തിയത്. 
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശിവസൂര്യയുടെ തിരോധാനം; ഒമ്പതാം ദിവസവും ഒരു സൂചനയുമില്ല, അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് പിതാവ്
കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി; തലച്ചോറിൽ നക്സലിസം സൂക്ഷിക്കുന്നവരെന്ന് ആരോപണം