
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാൻറ് അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വൈക്കം വിശ്വൻ. കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. തന്റെ മരുമകനു വേണ്ടി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബയോമൈനിംഗ് കരാർ നേടിക്കൊടുത്തു എന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ഒരു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ വൈക്കം വിശ്വൻ മുന്നറിയിപ്പ് നൽകി.
Read More : നിയമസഭയിലെ സംഘർഷം; അഞ്ച് പ്രതിപക്ഷ എംഎൽഎമാർ പരാതി നൽകി, യോഗം വിളിച്ച് സ്പീക്കർ