വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കീഴ്‍വഴക്കം അതായത് കൊണ്ടാണ് കൈമാറിയത്; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

Published : Jan 14, 2026, 02:31 PM ISTUpdated : Jan 14, 2026, 02:47 PM IST
ajay tharayil

Synopsis

ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം അതായതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം അതായതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ റിപ്പോർട്ട്. അന്ന് വാജി വാഹനം കൈമാറിയതിന് രേഖകൾ ഉണ്ടാക്കിയിട്ടില്ല. അഡ്വക്കറ്റ് കമ്മീഷൻ എ എസ് പി കുറുപ്പിന്‍റെ നിർദ്ദേശവും ഉണ്ടായിരുന്നു. സ്വർണ്ണം പൂശിയ പറകൾ, അഷ്ടദിക് പാലകർ, അടക്കം പഴയ കൊടിമരത്തിന്‍റെ എല്ലാഭാഗങ്ങളും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. 

ഇതിന് മഹസർ തയ്യാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്ട്രോങ്ങ് റൂമിൽ അവയെല്ലാം ഇപ്പോൾ ഉണ്ടോയെന്ന് തനിക്കറിയില്ല. കൊടിമരത്തിന് സ്വർണ്ണം സ്പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല.ദേവസ്വം മാന്വവൽ അനുസരിച്ചായിരുന്നു നിര്‍മാണം. മാന്നാറിലെ നിർമ്മാണവേളയിൽ ആചാരപരമായി ചിലർ സ്വർണം സംഭാവന നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപിയും താനും എല്ലാം അങ്ങനെ സംഭാവന നൽകിയതാണെന്നും അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കൈകള്‍ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും അജയ് തറയിൽ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണത്തിന്‍റെ ഭാഗമായി കൊടിമരം മാറ്റി സ്ഥാപിച്ചതും എസ്ഐടി അന്വേഷിക്കുന്നുവെന്ന വിവരത്തിനിടെയാണ് കൊടിമര സ്വര്‍ണം പൂശിയതിലടക്കം മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ വിശദീകരിക്കുന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ് തറയിൽ.
 

 

കൊടമരം മാറ്റി സ്ഥാപിച്ചതിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു


 

ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘം അന്വേഷിക്കുന്നു. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മര നിര്‍മാണത്തിലേക്കും നീങ്ങുന്നത്. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തു. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകും. 1998 മുതൽ 2025വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങള്‍ നാലു ഘട്ടമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവിൽ വാതിൽപാളി കടത്തിയകേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലാണ്. ഇതേതുടർന്ന് തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം വീട്ടിൽ നിന്നും കണ്ടെത്തുകയും ചെയ്തു. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ  വാചിവാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്.

സ്വർണകൊള്ള വിവാദം ഉയർന്നപ്പോള്‍ വാചി വാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചുവെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായില്ല. പ്രയാറിന്‍റെ ഭരണ സമിതികൂടി അന്വേഷണ പരിധിയിൽ വരുമ്പോള്‍ അന്വേഷണ സംഘം തേടുന്ന കാര്യങ്ങള്‍ നിരവധിയാണ്. തിരുവാഭരണ പട്ടികയിലുള്ള വാചി വഹാനം തന്ത്രിക്ക് നൽകാൻ ചട്ടപ്രകാരം കഴിയുമോ?, തന്ത്രി വാങ്ങിയ വാചി വാഹനം കൈവശം വെച്ചിരുന്നോ അതോ പുറത്തേക്ക് കൊടുത്തോ?, വിവാദം ഉയർന്നപ്പോള്‍ തിരികെ കൊണ്ടുവന്നതാണോ?, കൊടിമരത്തിൽ നിന്നും മാറ്റിയ അഷ്ടദിക്ക് പാലകൻമാർ എവിടെയാണെന്ന കാര്യത്തിൽ ദുരൂഹത ബാക്കിയാണ്. ഒരു രജിസ്റ്ററിലും അഷ്ടദിക്ക് പാലകൻമാരെ കുറിച്ച് രേഖയില്ല. അത് എവിടെയാണ്. സ്വർണം പൂശിയതിലെ സ്പോണ്‍സർമാർ ആരൊക്കെയാണ്? ഉണ്ണികൃഷ്ണൻ പോറ്റിയുള്‍പ്പെടയുള്ളവർക്ക് പങ്കുണ്ടായിരുന്നോ? തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണ സംഘം പ്രധാനമായും ഉത്തരം തേടുന്നത്.

ഇതേകുറിച്ച് ദേനവസ്വം വിജിലൻസും അന്വേഷണം നടക്കുന്നുണ്ട്. എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിച്ചാൽ കോടതി നിർദ്ദേശ പ്രകാരം തുടർനടപടയിലേക്ക് എസ്ഐടി കടക്കും. തന്ത്രിയുടെ ചുമതലകള്‍ എന്തെല്ലാം, ബോർഡിന്‍റെ തീരുമാനങ്ങളെല്ലാം തന്ത്രിക്കും ബാധകമാണോ തുടങ്ങിയ നിയമപ്രശ്നങ്ങള്‍ തന്ത്രിയുടെ അറസ്റ്റോടെ ഉയരുകയാണ്. വാചി വാഹനം കൈവശം വെയ്ക്കാൻ അധികാരമുണ്ടോയെന്നതടക്കം വരും ദിവസങ്ങളിൽ കോടതിയിൽ ഇഴകീറി പരിശോധിക്കുപ്പെടുന്നതിനാൽ അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുയാണ് എസ്ഐടി. നാളെ ദ്വാരപാല ശിൽപ്പകേസിൽ തന്ത്രിയുടെ രണ്ടാമത്തെ അറസ്റ്റുണ്ടാകും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. തന്ത്രിയുടെ ചോദ്യം ചെയ്യലും നിർണായകമാണ്. ഇതിനകം 2017ൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനെ ഉള്‍പ്പെടെ ചോദ്യം ചെയ്തു കഴിഞ്ഞു. മുൻ ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ പരാതി പ്രവാഹം, നിലപാട് വ്യക്തമാക്കി സ്പീക്കർ; 'ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകിയാലേ തുടർ നടപടി സാധിക്കൂ'
മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം കടക്കരുത്; മാർഗ്ഗരേഖ പുതുക്കി