ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ചാൽ നിയമം ലംഘിക്കേണ്ടി വരുമെന്ന് വത്സൻ തില്ലങ്കേരി; കോടതിക്കെതിരെ വിമർശനം

Published : Dec 17, 2024, 07:25 PM IST
ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ചാൽ നിയമം ലംഘിക്കേണ്ടി വരുമെന്ന് വത്സൻ തില്ലങ്കേരി; കോടതിക്കെതിരെ വിമർശനം

Synopsis

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് തൃശ്ശൂർ പൂരം നടത്തിപ്പ് ആശങ്കയിലാക്കിയിരിക്കെ വിമർശനവുമായി ആർഎസ്എസ് നേതാവ്

തൃശ്ശൂർ: ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിയമം ലംഘിക്കേണ്ടിവരുമെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി.  ശബരിമല പ്രക്ഷോഭങ്ങൾ ഓർക്കുന്നത് നല്ലതാണെന്നും തൃശൂർ പൂരം കലക്കാൻ കോടതി വരുന്നു എന്നാണ് നാട്ടുകാർക്ക് ഇപ്പോൾ സംശയമെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.

തൃശൂർ പൂരം കലക്കിയത് ആരെന്നായിരുന്നു രണ്ടു മാസം ചർച്ച. തിമിംഗലത്തിന് മുകളിൽ എഴുന്നുള്ളിപ്പ് നടത്തുമോ എന്ന് കോടതി ചോദിച്ചത് മതവികാരത്തെ വ്രണപ്പെടുത്തലാണ്. ഇത്തരം ചോദ്യങ്ങൾ നീതിപീഠങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. ആവലാതികൾ പറയാൻ വരേണ്ട എന്നു പറഞ്ഞ് കോടതികൾ ഒരു വിഭാഗത്തെ ചവിട്ടി പുറത്താക്കുന്നു. സനാതന ധർമ്മത്തെ തകർക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ പിന്തുണയോടെയാണ് നിലവിലെ നീക്കങ്ങൾ നടക്കുന്നത്. ഏത് വിധി വന്നാലും തൃശ്ശൂർ പൂരം ഇതുവരെ നടന്ന രീതിയിൽ തന്നെ ഇനിയും നടക്കും. അതിന്റെ പേരിൽ അറസ്റ്റ് ചെയ്താൽ നിരവധി ജയിലുകൾ പണിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
കണ്ണൂരിൽ ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; മാസങ്ങൾ നീണ്ട വിചാരണ, തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും