ഒത്തുതീർപ്പ് നീക്കം പാളി; വഞ്ചിയൂർ കോടതി തർക്കം പരിഹരിച്ചില്ലെന്ന് ബാർ അസോസിയേഷൻ

Published : Dec 03, 2019, 05:10 PM IST
ഒത്തുതീർപ്പ് നീക്കം പാളി; വഞ്ചിയൂർ കോടതി തർക്കം പരിഹരിച്ചില്ലെന്ന് ബാർ അസോസിയേഷൻ

Synopsis

പ്രശ്നം പരിഹരിച്ചെന്നായിരുന്നു നേരത്തെ ബാർ കൗൺസിൽ ഭാരവാഹികൾ പറഞ്ഞത് മജിസ്ട്രേറ്റിനെതിരായ ബഹിഷ്‌കരണം പിൻവലിച്ചില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു

കൊച്ചി: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റ് ദീപ മോഹനെതിരെ അഭിഭാഷകർ ബഹിഷ്കരണവുമായി മുന്നോട്ട് പോകും. പ്രശ്നം പരിഹരിച്ചെന്നായിരുന്നു നേരത്തെ ബാർ കൗൺസിൽ ഭാരവാഹികൾ പറഞ്ഞത്. എന്നാൽ മജിസ്ട്രേറ്റിനെതിരായ ബഹിഷ്‌കരണം പിൻവലിച്ചില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.

സംഭവം രമ്യമായി പരിഹരിക്കാൻ നാളെ ബാർ കൗൺസിൽ യോഗം ചേരും. വിവിധ ബാർ അസോസിയേഷൻ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുക്കും. ഇതിന് ശേഷം അഞ്ചാം തീയതി വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തും. ഇതിന് മുമ്പ് ഡിസംബർ നാലിന് മുഴുവൻ ബാർ കൗൺസിൽ ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്. 

അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയിൽ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോകുന്നതിനിടെയാണ് ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനെ നേരിൽ കണ്ടത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റതിന് മനോവിഷമം; ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ, ഒറ്റ ദിവസം കൊണ്ട് നേടിയത് 11.53 കോടി രൂപ