വർക്കല എസ്.എൻ കോളേജിൽ വിദ്യാർത്ഥി ഓടിച്ച വാഹനമിടിച്ച് മറ്റൊരു വിദ്യാർത്ഥിനിക്ക് പരിക്ക്

Published : Dec 23, 2021, 05:12 PM IST
വർക്കല എസ്.എൻ കോളേജിൽ വിദ്യാർത്ഥി ഓടിച്ച വാഹനമിടിച്ച് മറ്റൊരു വിദ്യാർത്ഥിനിക്ക് പരിക്ക്

Synopsis

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർത്ഥിനിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. 

തിരുവനന്തപുരം: വർക്കല എസ്.എൻ കോളേജിൽ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ്  അപകടമുണ്ടായത്. ക്യാംപസിന് പുറത്ത് വച്ചാണ് വിദ്യാർത്ഥി ഓടിച്ചു വന്ന കാറിടിച്ച് കോളേജിലെ മറ്റൊരു വിദ്യാർത്ഥിനി പരിക്കേറ്റത്. നിയന്ത്രണം തെറ്റി വന്ന കാർ ഒരു ഓട്ടോയടക്കം നാല് വാഹനങ്ങളിൽ ഇടിച്ച ശേഷം വിദ്യാർത്ഥിനിയേയും ഇടിക്കുകയായിരുന്നു. 

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർത്ഥിനിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വണ്ടിയിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വകുപ്പ് ചുമതി ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം