കുർബാന എകീകരണം: മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി

By Web TeamFirst Published Aug 17, 2021, 9:01 PM IST
Highlights

തീരുമാനം നടപ്പാക്കാൻ സിനഡിന്  ഉത്തരവാദിത്തം ഉണ്ട് . ഇക്കാര്യത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾ ദോ ജിറേല്ലി അറിയിച്ചിട്ടുണ്ട്.

കൊച്ചി: കുർബാന എകീകരണം സംബന്ധിച്ച മാർപാപ്പയുടെ  നിർദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി സിറോ മലബാർ സഭ സിനഡിന് നിർദ്ദേശം നൽകി. തീരുമാനം നടപ്പാക്കാൻ സിനഡിന്  ഉത്തരവാദിത്തം ഉണ്ട് . ഇക്കാര്യത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾ ദോ ജിറേല്ലി അറിയിച്ചിട്ടുണ്ട്.

മെത്രാന്മാരും വൈദികരും ഒരുമനസ്സോടെ  ചിന്തിക്കണം. സഭയുടെ നിർദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കരുത് എന്നും  വത്തിക്കാൻ സ്ഥാനപതി നിർദ്ദേശം നൽകി. മലബാർ സഭയുടെ വർഷകാല സിനഡ് സമ്മേളനത്തിൽ പങ്കെടുത്ത ആണ്  ആർച്ച് ബിഷപ് ലിയോ പോൾ ദോ ജിറേല്ലിയുടെ നിർദ്ദേശം. കുർബാന ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത യിലെ വൈദികരെ അടക്കം പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴാണ് വത്തിക്കാൻ ഇക്കാര്യത്തിൽ കർക്കശ നിലപാട് അറിയിച്ചത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!