നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്കാരം ബെന്യാമന്

By Web TeamFirst Published Oct 9, 2021, 12:27 PM IST
Highlights

ഒരു ലക്ഷം രൂപയും വെങ്കല ശിൽപ്പവുമാണ് ജേതാവിന് ലഭിക്കുക. കെ ആർ മീര, ജോർജ്ജ് ഓണക്കൂർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.

തിരുവനന്തപുരം: നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്കാരം (Vayalar award) ബെന്യാമന് (Benyamin). മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ (manthalirile 20 communist varshangal ) എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശിൽപ്പവുമാണ് ജേതാവിന് ലഭിക്കുക.

കെ ആർ മീര, ജോർജ്ജ് ഓണക്കൂർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. ഒക്ടോബർ 27നാണ് പുരസ്കാര ദാന ചടങ്ങ്.

അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും, പുരസ്കാരം സാഹിത്യത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതിനെ പറ്റി തന്നെ ബോധവാനാക്കുന്നുവെന്നും ബെന്യാമിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നോളം എഴുതിയിട്ടുള്ള നോവലുകൾ എറ്റവും ആത്മാംശമുള്ള നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വയലാർ അവാർഡ് ജേതാക്കൾ - ( കടപ്പാട് വിക്കിപീഡിയ)

വർഷം വ്യക്തി ഗ്രന്ഥം കുറിപ്പുകൾ
1977  
1978  
1979  
1980  
1981  
1982  
1983  
1984  
1985  
1986  
1987  
1988  
1989  
1990  
1991  
1992  
1993  
1994  
1995  
1996  
1997  
1998  
1999  
2000  
2001  
2002 അയ്യപ്പപ്പണിക്കരുടെ കവിതകൾ ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു
2003  
2004  
2005  
2006  
2007  
2008  
2009  
2010  
2011  
2012  
2013  
2014  
2015  
2016  
2017  
2018  
2019  
2020
click me!