സെനറ്റ് യോ​ഗത്തിലെ നാടകീയ സംഭവങ്ങൾ; വിസി ഇന്ന് ​ഗവർണർക്ക് റിപ്പോർട്ട് നൽകും

Published : Feb 19, 2024, 08:44 AM IST
സെനറ്റ് യോ​ഗത്തിലെ നാടകീയ സംഭവങ്ങൾ; വിസി ഇന്ന് ​ഗവർണർക്ക് റിപ്പോർട്ട് നൽകും

Synopsis

വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെനറ്റ് തീരുമാനം  ഗവർണർ റദ്ദാക്കാൻ സാധ്യതയുണ്ട്. 

തിരുവനന്തപുരം:  കേരള സർവകലാശാല സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളിൽ വി സി ഇന്ന് ഗവർണ്ണർക്ക് റിപ്പോർട്ട് നൽകും. പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിന് അധ്യക്ഷം വഹിച്ചത് ചട്ട ലംഘനാമാണെന്ന നിലയിൽ ആകും റിപ്പോർട്ട് എന്നാണ് സൂചന. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകേണ്ടെന്ന് തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്സിൽ താൻ ഒപ്പിട്ടിട്ടില്ല എന്നും വിസി അറിയിക്കും ഒപ്പം ഗവർണറുടെ പ്രതിനിധികളും യുഡിഎഫും ഉം മുന്നോട്ട് വച്ച പേരുകളും കൈ മാറും. വിസിയുടെ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ സെനറ്റ് തീരുമാനം  ഗവർണർ റദ്ദാക്കാൻ സാധ്യതയുണ്ട്. യോഗ തീരുമാനം റദ്ദാക്കിയാൽ സർവ്വകലാശാല കോടതിയിൽ പോകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന ജ്യോത്സ്യൻ വിജയൻ നമ്പൂതിരി അന്തരിച്ചു
'ലഭിച്ച സ്വീകരണത്തില്‍ സന്തോഷം, സർക്കാരുമായി സഹകരിച്ച് പോകും'; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു