
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
ആരാണ് ഒന്നാം പ്രതി : മൈക്ക്,ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ.ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തിൽ എന്താണ് നടക്കുന്നത്?മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫിസ് ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു.കേസ് എടുക്കൽ അവരുടെ ഹോബിയാണ്.ഇങ്ങനെ' ചിരിപ്പിക്കരുത്.വെളിവ് നഷ്ടപ്പെട്ടവരിൽ ചിലരാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്.മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം വിഐപി സുരക്ഷ നടപടികളുടെ ഭാഗമായുള്ള പോലീസ് അന്വേഷണം ആണ് നടന്നിട്ടുള്ളതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചു.എഫ് ഐ ആറിൽ ആരുടേയും പേരില്ല.അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പേടി.മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മാത്രം മുദ്രാവാക്യം വിളിക്കുന്നു.യന്ത്രതകരാർ മൂലമുള്ള ശബ്ദമല്ല ഉണ്ടായത്.സാധാരണഗതിയിൽ ഉണ്ടായതാണെന്ന് തോന്നുന്നില്ല.ഉണ്ടായത് സ്വഭാവികമായ പോലീസ് നടപടി മാത്രം.വി ഡി സതീശന്‍റെ സാമ്പത്തിക ഇടപാടുകൾ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിൽ അദേഹത്തിന് അസ്വസ്ഥത ഉണ്ടായിരിക്കാം.അതിന് മുഖ്യമന്ത്രിയുടെ മുകളിൽ കയറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam