
എറണാകുളം: കോൺഗ്രസിന്‍റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.സമുന്നതനായ കോൺഗ്രസ് നേതാവാണ് രാഹുൽ.അദ്ദേഹത്തിന് ഇന്ത്യയിൽ എവിടേ വേണമെങ്കിലും മത്സരിക്കാം.ഗുജറാത്തിൽ ഉള്ള നരേന്ദ്ര മോദി എന്തിനാണ് വാരണാസിയിൽ പോയി മത്സരിച്ചത്.എന്ത് അവകാശമാണ് മോദിക്ക് അത് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.400 സീറ്റ് കിട്ടും എന്ന് മോദി പറയുന്നു.. എന്നിട്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു, ഭീതി പരത്തുന്നു.ശെരിക്കും വെപ്രാളം മോദിക്കാണെന്നും സതീശന്‍ പറഞ്ഞു
തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ബാക്കി ഉള്ളപ്പോഴാണ് പ്രധാനമന്ത്രി കരുവന്നൂരിലെ പണം തിരിച്ചു നൽകും എന്ന് പറയുന്നത്.ഇതുവരെ എവിടെ ആയിരുന്നു മോദി.300 കോടി രൂപയാണ് അവിടെ സിപിഎം തട്ടിയെടുത്തത്.എത്രകാലമായി അന്വേഷണം തുടങ്ങിയിട്ട്.തെരഞ്ഞെടുപ്പ് സമയത്ത് നമ്പര് കാണിക്കാൻ ഇറങ്ങിയിരിക്കുകയാണ് ബിജെപി.ഇപ്പൊ നടക്കുന്ന ഇഡി അന്വേഷണം രാഷ്ട്രീയം ലക്ഷ്യം വച്ചാണ്.പാവപ്പെട്ടവന്‍റെ പണം തട്ടിയെടുത്തിട്ട് രാഷ്ട്രീയം ലക്ഷ്യത്തിനു രണ്ടു കൂട്ടരും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam