കോൺഗ്രസിൽ ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല, പിണറായി അധികം തമാശ പറയരുത്, 2006 ഓർമിപ്പിക്കരുത്: വി ഡി സതീശന്‍

Published : Feb 06, 2025, 11:18 AM ISTUpdated : Feb 06, 2025, 11:40 AM IST
കോൺഗ്രസിൽ ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല, പിണറായി അധികം തമാശ പറയരുത്, 2006 ഓർമിപ്പിക്കരുത്: വി ഡി സതീശന്‍

Synopsis

മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടെന്ന് വി ഡി സതീശൻ.കോൺഗ്രസിന്‍റെ  മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും

തിരുവനന്തപുരം: കോൺഗ്രസിൽ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . 2006 ഓർമിപ്പിക്കരുത് എന്ന് പിണറായി വിജയനോട് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.കോൺഗ്രസിന്‍റെ  മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും.ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത്.അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും  തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു.തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക
ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്..പരിപാടിയിൽ സ്വാഗതം പറഞ്ഞ രാജ് മോഹൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചപ്പോൾ
അദ്ദേഹം അടുത്ത മുഖ്യമന്ത്രിയായി വരണം എന്നാണ് ആഗ്രഹം എന്ന് ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു.അത് കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്നായിരുന്നു പിണറായിയുടെ പരിഹാസം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ, കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തതിന് പിന്നാലെ ബൈക്ക് നഷ്ടപ്പെട്ടയാൾക്ക് പിന്തുണ
കർഷകൻ ഏലിയാസിന് 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നുവെന്ന് സഹോദരൻ; 'വിളയുടെ വിലക്കുറവും കൃഷിനാശവും പ്രതിസന്ധിയിലാക്കി'